ആറ്റിങ്ങൽ: കാണുമ്പോൾ തന്നെ നാവിൽ കൊതിയൂറും അച്ചാറുകളുമായി മണനാക്കിൽ ഒരു അച്ചാർ കട - രുചിക്കൂട്ട്. കഴിഞ്ഞ 15 വർഷമായി അച്ചാറുകൾക്ക് മാത്രമായാണ് ഇവിടുത്തെ കേമൻ. വിവിധ ഉത്പന്നങ്ങൾകൊണ്ട് 120ലധികം അച്ചാറുകൾ ഇവിടെയുണ്ട്. മാങ്ങ, കാന്താരിമുളക്, കാരയ്ക്ക, അമ്പഴങ്ങ, നെയ്മീൻ, നേത്തോലി, ബീഫ്, കല്ലുമ്മക്കായ്, കാരറ്റ്, കുക്കുമ്പർ, ചെറി, മുന്തിരി, പൈനാപ്പിൾ, ഈത്തപ്പഴം ഇങ്ങനെ നീളുന്നു ഇവിടെത്തെ അച്ചാറുകളുടെ ഇനങ്ങൾ. അച്ചാറിന് പുറമേ നിരവധി ഇനങ്ങൾ ഉപ്പിലിട്ടവയുമുണ്ട്. തനി നാടൻ രീതിയിലാണ് അച്ചാറുകൾ തയാറാക്കിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |