തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോർട്ടിൽ നേരിട്ടു നടത്തുന്ന നിയമനങ്ങളിലും കരാർ ജോലികളിലും തദ്ദേശ,തീരദേശവാസികൾക്ക് 50 ശതമാനം തൊഴിൽ സംവരണം ചെയ്യണമെന്ന് തീരദേശ നേതൃവേദി ആവശ്യപ്പെട്ടു. തുറമുഖത്തിനായി വീടും ഭൂമിയും വിട്ടുകൊടുത്തവർക്ക് 25 ശതമാനവും പദ്ധതിമൂലം തൊഴിൽനഷ്ടവും തീരശോഷണം, കടലാക്രമണം എന്നീ പ്രത്യാഘാതങ്ങൾ നേരിടുന്ന വലിയവേളി മുതൽ കൊല്ലങ്കോട് വരെയുള്ള തീരദേശവാസികൾക്ക് 25 ശതമാനവും തൊഴിൽ സംവരണമുറപ്പാക്കാൻ സംസ്ഥാന സർക്കാർ അദാനി പോർട്ടുമായി കരാറുണ്ടാക്കണം. ഇക്കാര്യത്തിൽ അധികാരികൾക്ക് നിവേദനം നൽകാൻ തീരദേശ നേതൃവേദി സംസ്ഥാന കമ്മിറ്രി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് വേളി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.പൊഴിയൂർ ബോസ്കോ,പുല്ലുവിള ലോർദോൻ,ഫ്രാൻസിസ് മോറായിസ്,ഫ്രാൻസിസ് ആൽബർട്ട്,പൂന്തുറ തദേയൂസ്,ബീമാപ്പള്ളി നസീർ,അഡ്വ.ജോസ് നിക്കോളാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |