തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ജില്ലാ തദ്ദേശ അദാലത്ത് നാളെ (ആഗസ്റ്റ് 21) നടക്കും. വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്ത് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ സ്വാഗതം പറയും. ജില്ലയിലെ എം.എൽ.എമാർ, ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തിരുവനന്തപുരം കോർപ്പറേഷൻ തല അദാലത്ത് ആഗസ്റ്റ് 29ന് കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |