തിരുവനന്തപുരം: ശുദ്ധമായ മണ്ണ് ലോകാരോഗ്യത്തിന് അനിവാര്യമാണെന്നും, കൃഷിയിലും മൃഗങ്ങളുടെ ചികിത്സയിലും, ഹോമിയോപ്പതിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും ഇന്റർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ നാലാം വാർഷികം ഉദ്ഘാടനം ചെയ്ത് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഡോ.ഇസ്മായിൽ സേട്ട് അദ്ധ്യക്ഷനായി.ഡോ.കവിത ശ്രീനിവാസൻ,ഡോ.മനോജ്,ഡോ.പി.ഷൈല,പരീത് ബാവാഖാൻ,വേലപ്പൻപിള്ള,ജിതി മനോജ് എന്നിവർ പങ്കെടുത്തു.ഡോ.യഹിയ പറക്കപ്പെട്ടി സ്വാഗതവും ഡോ.ഷഫീഖ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |