തിരുവനന്തപുരം: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ ക്യാമ്പസിൽ നിർമ്മിച്ച ചുറ്റുമതിൽ,പുതിയ കവാടം,സെക്യൂരിറ്റി ക്യാബിൻ എന്നിവയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് മന്ത്രി കെ.രാജൻ നിർവഹിക്കും.വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ,ഡോ.ശശി തരൂർ എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ട്രിഡാ ചെയർമാൻ കെ.സി.വിക്രമൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. 2021-22ലെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കവാടം ഉൾപ്പെടെയുള്ളവ നിർമ്മിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമ്മാണച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |