തിങ്കളാഴ്ച വൈകിട്ട് 7.55ന് പുറപ്പെടും
ശംഖുംമുഖം: സൗദി റിയാദ് സെക്ടറിലേക്ക് തിരുവനന്തപുരത്ത് നിന്ന് എയർഇന്ത്യ എക്‌സ്‌പ്രസ് പുതിയ സർവീസ് തുടങ്ങി.തുടക്കത്തിൽ തിങ്കളാഴ്ചകളിൽ വൈകിട്ട് 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് റിയാദിൽ എത്തുകയും തിരികെ 11.20ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
റിയാദിന് പുറമെ സൗദി അറേബ്യയിലെ ദാമാമിലേക്കും എയർഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്.എന്നാൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ജിദ്ദയിലേക്ക് തിരുവനന്തപുരത്ത് നിന്ന് നേരിട്ട് സർവീസില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.എയർഇന്ത്യയും സൗദി എയർലൈൻസും ജിദ്ദയിലേക്ക് നേരത്തെ നേരിട്ട് സർവീസുകൾ നടത്തിയിരുന്നു.പിന്നീട് മുന്നറിയിപ്പില്ലാതെ നിറുത്തലാക്കി.തിരുവനന്തപുരത്ത് നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സർവീസ് നടത്താൻ നിരവധി ഏയർലൈൻസുകൾ സമ്മതം അറിയിച്ചെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകുന്നില്ലെന്ന് പ്രവാസി സംഘടനകൾ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |