വിഴിഞ്ഞം: സന്ദർശകർക്ക് കൗതുകമായി വിഴിഞ്ഞം മറൈൻ അക്വേറിയത്തിൽ പുത്തൻ അതിഥികളെത്തി. ബ്ലാക്ക് ടിപ്പ് ഷാർക്,ബ്ലൂ സ്‌പോട്ടെഡ് റിബൺ ടെയിൽ റേ എന്നീ വർണ മത്സ്യങ്ങളാണെത്തിയത്. കാർക്കാറിനിഡേ എന്ന ഷാർക്ക് ഫാമിലിയിൽ ഉൾപ്പെടുന്ന കാർക്കാറിനാസ് മേല്നോപ്ടിറസ് എന്ന ഷാർക്കാണ് അക്വേറിയത്തിലുള്ളത്. ആഴം കുറഞ്ഞ കടൽത്തീരങ്ങളിലെ മണൽ പരപ്പുകളിലാണ് ഇവ കൂടുതലും കണ്ടുവരുന്നത്. ശരീരത്തിൽ നീല പുള്ളികളോടെ കാണുന്ന തിരണ്ടികളാണ് ബ്ലൂ സ്‌പോട്ടെഡ് റിബ്ബൺ ടയിൽ റേ എന്ന പേരിൽ അറിയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |