തിരുവനന്തപുരം: മലയിൻകീഴ് പഞ്ചായത്തിൽ കഴിഞ്ഞ കുറേദിവസങ്ങളായി തുടർന്നിരുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.ജലജീവൻ മിഷന്റെ അറ്റകുറ്റപ്പണികൾ മൂലമാണ് പ്രദേശത്ത് കുടിവെള്ള വിതരണം തടസപ്പെട്ടത്.ദിവസങ്ങളോളം വെള്ളമില്ലാതായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി അടക്കമുള്ളവർ വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.ഇതിന് പിന്നാലെ വാട്ടർ അതോറിട്ടി ദ്രുതകർമ്മ ടീമിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെ ജലവിതരണം പുനഃസ്ഥാപിക്കുകയായിരുന്നു.പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകൾ പുനഃസ്ഥാപിക്കുന്നതിനും ജലജീവൻ പദ്ധതി പ്രകാരം പുതിയ കണക്ഷനുകൾ ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പഞ്ചായത്ത് പ്രസിഡന്റിന് ഉറപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |