തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് തടസരഹിത ജീവിതം ഉറപ്പ് നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.ജില്ലയിലെ ഗുണഭോക്താക്കൾക്ക് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷന്റെ സഹായ ഉപകരണങ്ങളും പദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്യുകയായിരുന്നു മന്ത്രി.ശുഭയാത്ര,ശ്രവൺ,കാഴ്ച,ഹസ്തദാനം തുടങ്ങിയ പദ്ധതികളിലുൾപ്പെടുത്തിയാണ് ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തത്.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു.നഗരസഭാ വാർഡ് കൗൺസിലർ മേരി പുഷ്പം,സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സൺ എം.വി.ജയഡാളി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |