തിരൂർ: 59 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 40000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.
2019 തിലാണ് തിരൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം കേസിലെ പ്രതി തിരൂർ സൗത്ത് അന്നാര പുളിങ്കുന്നത്ത് അർജുൻ ശങ്കർ (38) നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ്. റെനോ ഫ്രാൻസിസ് സേവ്യർ ആണ് കേസിൽ വിചാരണ നടത്തി ശിക്ഷ വിധിച്ചത്.
തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരായിരുന്ന അബ്ദുൾ ബഷീർ, പത്മരാജൻ പി കെ, ഫർഷാദ് ടി പി എന്നിവരായിരുന്നു ഈ കേസ്സിലെ അന്വേഷണോദ്യോഗസ്ഥർ.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. അശ്വനി കുമാർ ഹാജരായി. പ്രോസിക്യുഷൻ ഭാഗം തെളിവിലേക്കായി 17 സാക്ഷികളെ വിസ്തരിക്കുകയും, 13 രേഖകൾ ഹാജരാക്കുകയും ചെയ്തുു. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസി.സബ് ഇൻസ്‌പെക്ടർ എൻ. പി. സീമ പ്രോസീക്യൂഷനെ സഹായിച്ചു.പ്രതിയെ തവനൂർ സെൻട്രൽ ജയിലേക്ക് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |