കല്ലമ്പലം: വഞ്ചിയൂർ ഹോമിയോ ഡിസ്പൻസറിക്ക് വാങ്ങുന്ന മരുന്നുകൾ സ്വകാര്യ സ്ഥാപനം വഴി വിൽക്കുന്നുവെന്നാരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഹോമിയോ ഡിസ്പൻസറിക് മുൻപിൽ ധർണ നടത്തി. മുൻ കാലങ്ങളിൽ 2,50,000 രൂപയ്ക്കാണ് മരുന്ന് വാങ്ങിയിരുന്നതെന്നും നിലവിൽ 500000 ലക്ഷം രൂപയുടെ മരുന്നാണ് വാങ്ങുന്നതെന്നും ഇതിനു പിന്നിൽ വൻ അഴിമതിയാണെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സുഭാഷ് പറഞ്ഞു.മുൻ എം.എൽ.എ ബി.സത്യൻ ധർണ ഉദ്ഘാടനം ചെയ്തു.കരവാരം ലോക്കൽ കമ്മിറ്റി സെകട്ടറി എസ്.എം.റഫീക്ക് അദ്ധ്യക്ഷത വഹിച്ചു.എം.കെ.രാധാകൃഷ്ണൻ,രതീഷ്,സജീർ രാജകുമാരി,കെ.ബേബി ഗിരിജ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |