തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് യു.എ.ഇയിലേക്ക് തൊഴിൽ തേടിപ്പോകുന്നവർ മണക്കാട് യു.എ.ഇ കോൺസുലേറ്റിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനെത്തുമ്പോൾ അധികൃതർ പുറത്ത് റോഡിലെ വെയിലത്ത് നിർത്തി ക്രൂശിക്കുന്നതായി പരാതി.ഉദ്യോഗാർത്ഥികൾക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തുകയോ,മഴയും വെയിലും കൊള്ളാതെ ഇരിക്കാനുള്ള സംവിധാനമോ ഒരുക്കണമെന്നാവശ്യപ്പെട്ട് ജനതാ പ്രവാസി സെന്റർ എസ്.സുനിൽഖാൻ(പ്രസിഡന്റ്),കെ.ടി.ദാമോദരൻ(ജന.സെക്രട്ടറി)എന്നിവർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |