അരണാട്ടുകര : ചേറ്റുപുഴ പുളിക്കപറമ്പ് ജംഗ്ഷനിലെ ഒരു വീട്ടിൽ നിന്നും 3,616 ലിറ്റർ വ്യാജ സ്പിരിറ്റ് പിടിച്ചെടുത്ത കേസിൽ മറ്റൊരു പ്രതി കൂടി അറസ്റ്റിൽ. കുണ്ടലിയൂർ കല്ലുങ്ങൽ ലിബാഷിനെയാണ് (41) വെസ്റ്റ് പൊലീസ് പിടികൂടിയത്. ഈ കേസിലെ മറ്റ് രണ്ട് പ്രതികളെ ഫെബ്രുവരി ആറിന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടുണ്ടായ വിശദമായ അന്വേഷണത്തിലാണ് സ്പിരിറ്റ് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ലിബാഷിനെ പിടികൂടിയത്. ലിബാഷിന് വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |