മണലൂർ: പാലാഴി 18-ാം വാർഡിൽ അംഗൻവാടിക്ക് സമീപത്തെ ആലത്തി ഭരതന്റെ വീട്ടിൽ സി.പി.എം അനുഭാവികളായവർ അക്രമം നടത്തിയതായി പരാതി. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഭരതന്റെ ഭാര്യ ശാരദ (77), ആലത്തി ബാബു മകൻ ബിബിൻ (20), കാട്ടിക്കോലത്ത് അഖിലിന്റെ ഭാര്യ ശരണ്യ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ അന്തിക്കാട് പൊലീസ് സംഭവ സ്ഥലത്തെത്തുകയും കേസെടുക്കുകയും ചെയ്തു. തച്ചാട്ട് അജി മകൻ സ്മിജിത്ത്, വെളക്കേത്ത് സുനിൽ മകൻ ഗോകുൽ, അമിത് തുടങ്ങി കണ്ടാലറിയുന്ന ഏഴോളം പേരടങ്ങുന്ന മാരകായുധങ്ങളുമായി സ്ത്രീകളെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നെന്ന് പറയുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ഷൈജു ഇയ്യാനി, മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ധനീഷ്, ജന. സെക്രട്ടറി മനോജ് മാനിന, പഞ്ചായത്ത് ജന.സെക്രട്ടറി ബിജു വാലപ്പറമ്പിൽ, ഒ.ബി.സി മോർച്ച മണ്ഡലം സെക്രട്ടറി ഗിരീഷ് ചിറയത്ത്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സി.എസ്. അനിൽകുമാർ എന്നിവർ വീട് സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |