വർക്കല: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (കുസാറ്റ്) പൂർണ സഹകരണത്തോടെ അപ്പർ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലെ ക്ലാസ് റൂം പഠന പ്രവർത്തനങ്ങൾ തൊഴിൽമേഖലയുമായി ബന്ധപ്പെടുത്തി രസകരവും ലളിതവുമാക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നിർമ്മിച്ച ക്രിയേറ്റീവ് കോർണറിന്റെ നിർമ്മാണം വെട്ടൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തിയായി.ജില്ലാപഞ്ചായത്ത് അംഗം വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് വഹാബ് അദ്ധ്യക്ഷത വഹിച്ചു.വർക്കല ബി.പി.സി ദിനിൽ പദ്ധതി വിശദീകരണം നടത്തി.എ.ഇ.ഒ സിനി,വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ,പ്രിൻസിപ്പൽ ബിനു,ഹെഡ്മിസ്ട്രസ് ശ്രീകല,എസ്.എം.സി ചെയർപേഴ്സൺ സജിത,സി.ആർ.സി കോഓർഡിനേറ്റർ ദീപ്തി,ക്രിയേറ്റീവ് കോർണർ ഇൻചാർജ് ഭാഗ്യലക്ഷ്മി,സ്റ്റാഫ് സെക്രട്ടറി രതീഷ് തുടങ്ങിയവർ സംസാരിച്ചു. ബി.ആർ.സി വർക്ക് എഡ്യുക്കേഷൻ അദ്ധ്യാപകരായ സരിത,ലിജ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഫാഷൻ ഡിസൈനിംഗ് പരിചയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |