തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരി അലീന.ജെ.ബി എഴുതി, ആറാം ക്ലാസുകാരി ജ്യുവൽ.എസ്.ജോൺ ചിത്രരചന നിർവഹിച്ച 'റയാസ് പ്ലാന്റ്" എന്ന പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി മന്ത്രി വി.ശിവൻകുട്ടി. കുട്ടികളിൽ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ ഇ-ക്യൂബ് പദ്ധതിയുടെ ഭാഗമായി ഇ-ലാംഗ്വേജ് ലാബ് പ്രവർത്തനങ്ങളും വിക്ടേഴ്സ് ചാനലിൽ 'ഇ-ക്യൂബ് സ്റ്റോറീസ്" എന്ന പ്രോഗ്രാമും സജ്ജമാക്കിയിരുന്നു. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ലൂർദ്ദുപുരം സെന്റ് ഹെലൻസ് ഹൈസ്‌കൂളിലെ അലീന നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഇംഗ്ലീഷ് കഥ എഴുതിയത്. അത് ഇ-ക്യൂബ് സ്റ്റോറീസ് പ്രോഗ്രാമിലും കാണിച്ചു. അലീനയ്ക്ക് കഥ പുസ്തകരൂപത്തിലാക്കാൻ ആഗ്രഹമുണ്ടായിരുന്നു. പുസ്തകമായപ്പോൾ മന്ത്രിക്ക് ആദ്യകോപ്പി നൽകണമെന്ന് കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മന്ത്രി ഇവരെ കാണാൻ തയാറാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |