കോഴിക്കോട്: മാരക ലഹരിമരുന്നായ 220 ഗ്രാം മെത്താംഫിറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം മാറാക്കര എടവക്കത്ത് വീട്ടിൽ ലിബിലു സനാസ്,മലപ്പുറം കഞ്ഞിപ്പുര പുളിവെട്ടിപ്പറമ്പിൽ പി.പി.അജ്മൽ, മലപ്പുറം കരിപ്പോൾ കാഞ്ഞിരപ്പലൻ വീട്ടിൽ കെ.പി.മുനവീർ എന്നിവരാണ് പിടിയിലായത്. മലപ്പുറം കോഴിക്കോട്, ജില്ലകളിൽ ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു ഇവർ. സംഘത്തിൽ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി.ഷിജുമോൻ, കോഴിക്കോട് ഐബി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എൻ. റിമേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ, പ്രവീൺ കുമാർ, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് പി.വിപിൻ, എൻ.ജെ.സന്ദീപ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഇ.അഖിൽദാസ്, വി.സച്ചിൻദാസ്, ഇ.പ്രവീൺ, എ.സാവിഷ്, മുഹമ്മദ് അബ്ദുൾ റൗഫ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രബീഷ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |