പോത്തൻകോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പോത്തൻകോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 1 മാതൃഭാഷാ ദിനമായി ആചരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. തങ്കപ്പൻനായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ.ഷംസുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേരള സാഹിത്യ അക്കാഡമി അംഗം വി.എസ്. ബിന്ദു, എ.എസ്. ശ്രീകണ്ഠൻ നായർ, ജെ.രാജൻ, ആർ. വേണുനാഥ്, വി.മോഹനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കവി സമ്മേളനത്തിൽ പകൽകുറി വിശ്വൻ, ദേശാഭിമാനി ഗോപി, മധു മാടമൺ മൂഴി, സന്തോഷ് തോന്നയ്ക്കൽ, പ്രജിത്ത് കുടവൂർ, ഭുവനചന്ദ്രൻ, സുധിരാജൻ, ജയൻ പോത്തൻകോട്, എം.എം. യൂസഫ്, ജയചന്ദ്രൻ കഠിനംകുളം, കെ. രവികുമാർ, തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |