മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട പോങ്ങുംമൂട്,മാറനല്ലൂർ ജംഗ്ഷനുകളിലെ അശ്രദ്ധമായ വാഹന പാർക്കിംഗ് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു.ഒരു മാസത്തിനിടെ പത്തിലേറെ അപകടങ്ങളും രണ്ട് മരണങ്ങളുമാണ് ഇവിടെയുണ്ടായത്.ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ ഭൂരിഭാഗവും.
കഴിഞ്ഞ ദിവസം മാറനല്ലൂർ ഗവ.ആശുപത്രിക്കു സമീപം 23കാരന്റെ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മരിച്ചതാണ് ഒടുവിലത്തെ സംഭവം. പോങ്ങുംമൂട് ജംഗ്ഷനിൽ നിന്ന് മലയിൻകീഴ് ഭാഗത്തേക്ക് പോകുന്ന കൊടും വളവിലുള്ള റോഡ് ആരംഭിക്കുന്നിടത്താണ് വാഹനങ്ങൾ പതിവായി അപകടത്തിലാകുന്നത്. സ്വകാര്യ വാഹനപാർക്കിംഗും റോഡ് മറച്ചുള്ള ബോർഡുകളും എതിരെ വരുന്ന വാഹനങ്ങൾക്ക് കാണാനാകാത്ത വിധത്തിലാണ്. എപ്പോഴും തിരക്കും അപകടങ്ങളും പതിവായിട്ടുള്ള ഇവിടെ മാറനല്ലൂർ പൊലീസിന്റെ സേവനം ഉണ്ടാകാറേയില്ല. അടുത്തിടെ മാറനല്ലൂർ കെ.എസ്.എഫിക്ക് സമീപം കാർ എതിർ ദിശയിലേക്ക് അലക്ഷ്യമായി തിരിക്കാൻ ശ്രമിക്കവേ ബൈക്ക് കാറിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അമിതവേഗം അപകടം
വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. മാറനല്ലൂർ ജംഗ്ഷനിൽ ഒരു വശത്ത് ഓട്ടോ സ്റ്റാൻഡും മറുവശത്ത് വ്യാപാര സ്ഥാപനങ്ങളുടെ അനധികൃത കൈയേറ്റവും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. നടപ്പാത കൈയേറിയുള്ള കച്ചവടം കാരണം വിദ്യാർത്ഥികൾ ഉൾപ്പെടെ തിരക്കുള്ള റോഡിലൂടെ പോകേണ്ടി വരുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.സ്കൂൾ സമയങ്ങളിൽ മാത്രമേ റോഡ് മുറിച്ച് കടക്കാൻ പൊലീസിന്റെ സേവനമുണ്ടാകൂ. അനധികൃത കൈയേറ്റക്കാർക്കെതിരെ പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകുന്നതല്ലാതെ നടപടികളൊന്നും എടുക്കാറില്ലത്രേ.
പൊലീസിന്റെ സേവനം ഉറപ്പാക്കണം
എപ്പോഴും തിരക്കേറിയ റോഡിൽ പൊലീസിന്റ സേവനം നാമമാത്രമായിട്ടേ ഉണ്ടാകാറുള്ളൂ.സ്വകാര്യ കോളേജ്,സ്കൂൾ,സർക്കാർ സ്കൂൾ എന്നിവയും സഹകരണ ആശുപത്രിയുമുള്ള പോങ്ങുംമൂട് ഭാഗത്ത് എപ്പോഴും തിരക്കുണ്ടാകാറുണ്ട്. ഈ തിരക്കിനിടയിലാണ് ഇരുചക്രവാഹനങ്ങളുടെ അമിത വേഗതയിലുള്ള പോക്ക്.
വാഹന പാർക്കിംഗും
സഹകരണ ആശുപത്രി,വെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |