വെള്ളറട: പൊലീസ് പട്രോളിംഗിനിടെയുണ്ടായ ആക്രമണത്തിൽ 2 പൊലീസുകാർക്ക് പരിക്ക്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ആര്യങ്കോട് എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം പട്രോളിംഗ് നടത്തിവരുന്നതിനിടെ ഡി.വൈ.എസ്.പിക്ക് കുന്തളക്കോട് അഞ്ചംഗസംഘംചേർന്ന് കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചു. ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരായ ഗിരീഷ്, അഖിലേഷ് എന്നിവരെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ ചേർന്ന് മർദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയുമായിരുന്നു. പരിക്കേറ്റ ഇവരെ പെരുങ്കടവിള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസിൽ പ്രതിയായ ഇടവാൽ സ്വദേശി വലിയകാണിയെന്ന് വിളിക്കുന്ന നിധീഷ് (24)നെ ആര്യങ്കോട് പൊലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതിയും പൊലീസ് സ്റ്റേഷൻ ആക്രമണകേസിലെ പ്രതിയുമായ കുന്തളക്കോട് സ്വദേശി അനന്തു (25) ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെട്ടു.സംഭവത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |