കാട്ടാക്കട: സ്വകാര്യ ബാറിൽ മദ്യപിക്കാനെത്തിയവർ തമ്മിലുള്ള കൈയാങ്കളിക്കിടെ ബിയർ കുപ്പിയേറിൽ ബൈക്ക് യാത്രക്കാരനായ പിതാവിനും അഞ്ച് വയസുകാരനും പരിക്ക്.കള്ളിക്കാട് അരുവിക്കുഴി സ്വദേശി രജനീഷ് (30),മകൻ ആദം ജോൺ (5) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം.കാട്ടാക്കട മലയിൻകീഴ് റോഡിലെ ബാറിലെത്തിയവർ തമ്മിലുള്ള തർക്കത്തിടെയാണ് ബിയർ കുപ്പിയേറ് നടത്തിയത്.ഇതിനിടെ റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന പിതാവിനും മകനുമാണ് പരിക്കേറ്റത്.കുട്ടിയുടെ ശരീരത്തിൽ ബിയർകുപ്പിയുടെ ചില്ല് കൊണ്ട് പരിക്കേറ്റിട്ടുണ്ട്. ആദ്യം കാട്ടാക്കട ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |