ശംഖുംമുഖം: പൊള്ളുന്ന വെയിലിൽ പ്രകൃതിയെ മഞ്ഞപ്പട്ടണിയിക്കാൻ കണിക്കൊന്നകൾ പൂത്തുലഞ്ഞു.ചൂട് കഠിനമായതോടെ ഇക്കൊല്ലം വിഷു എത്തും മുൻപ് തന്നെ മിക്ക കൊന്നകളും നേരത്തെ പൂവിട്ടു തുടങ്ങി. ആടിയുലഞ്ഞ് നിൽക്കുന്ന കൊന്നപ്പൂവിന് ചുറ്റും പൂമ്പാറ്റകളും ചെറുവണ്ടുകളും പാറിപറക്കുന്ന കാഴ്ചയാണിപ്പോൾ.
കുംഭമാസ കാറ്റിൽ ഞെട്ടറ്റുവീണ കൊന്നപൂക്കൾ മരത്തിന് ചുറ്റും മഞ്ഞപരവതാനി വിരിച്ചു കിടക്കുന്നത് കാണാൻ തന്നെ രസമാണ്.ഇതിന് ചുറ്റും നിന്ന് ഫോട്ടോകൾ എടുക്കുന്നവരും ധാരാളമാണ്.
അന്തരീക്ഷ ഊഷ്‌മാവ് വർദ്ധിക്കുന്നതിന് അനുസരിച്ചാണ് കൊന്നകൾ പൂക്കൂന്നത്.എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കണിക്കൊന്നകൾ ഇക്കുറി വളരെ നേരത്തെ തന്നെ പൂത്തു.
അപ്രതീക്ഷിതമായുണ്ടായ വേനൽമഴ കാരണം വിഷുവെത്തും മുൻപേ കൊന്നപ്പൂക്കൾ കൊഴിഞ്ഞു തീർന്നാൽ വിഷുക്കണി ഒരുക്കാൻ പ്ളാസ്റ്റിക്ക് കൊന്നപ്പൂകളെ ആശ്രയിക്കേണ്ടി വരുമെന്ന അങ്കലാപ്പിലാണ് മലയാളികൾ. പ്ളാസ്റ്റിക്ക് കൊന്നപ്പൂക്കളും ഇപ്പോൾ വിപണികളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |