വർക്കല: ജല കായിക പ്രേമികൾക്ക് സർഫിംഗ് ആസ്വദിക്കാനുള്ള അവസരമാണ് വർക്കലയിൽ ഒരുങ്ങുന്നത്. പാപനാശം,ബ്ലാക്ക് ബീച്ച്,ഇടവ,വെറ്റക്കട ബീച്ചുകളിൽ വിദേശികളും അന്യസംസ്ഥാന സഞ്ചാരികളും സർഫിംഗ് പരിശീലനം നടത്തുന്നുണ്ട്. അന്താരാഷ്ട്ര സർഫിംഗ് അസോസിയേഷന്റെ സർട്ടിഫിക്കേഷനോടെ പരിശീലനം നടത്തുന്ന ഏഴോളം സർഫിംഗ് ക്ലബുകളും വർക്കലയിലുണ്ട്. മൺസൂണിന് മുൻപും മൺസൂണിന് ശേഷമുള്ള കാലം (മാർച്ച്-മേയ്, ഒക്ടോബർ - നവംബർ) തീരത്ത് വലിയ തിരമാലകളായിരിക്കും. പരിശീലനം സിദ്ധിച്ചവർക്കും ഇത് ഏറെ ആവേശഭരിതമാണ്. ചെറിയ തിരമാലകളുള്ള ശീതകാലം (ഡിസംബർ-ഫെബ്രുവരി) തുടക്കക്കാർക്ക് പരിശീലനത്തിന് അനുയോജ്യമാണ്. മാസ്റ്ററിംഗിന് അനുയോജ്യമായ സർഫ് ഉപകരണങ്ങൾ താത്പര്യം ഉണർത്തുന്നതും ശൈലിയുമായി പൊരുത്തപ്പെടുന്നതുമായിരിക്കണം. സർഫിംഗ് ബോർഡിന്റെ വലിപ്പത്തിനും വോളിയത്തിനും വ്യത്യസ്ത ആവശ്യകതകൾ അനുസരിച്ച് പരിശീലകന്റെ ഉപദേശം തേടാം.
സർഫിംഗിന് അനുയോജ്യം
സർഫിംഗിന് അനുയോജ്യമായ റോക്കി പോയിന്റ് ബ്രേക്കുകളും ബീച്ച് ഓപ്ഷനുകളും വർക്കലയിലുണ്ട്. സ്ഥിരതയാർന്ന തിരമാലകളാണ് വർക്കലയിലേത്. ബീച്ചുകളിലെ സ്ഥിരതയാർന്ന തിരമാലകൾ സർഫർമാർക്ക് ഇവിടം അനുയോജ്യവും പ്രിയപ്പെട്ടതുമാക്കി മാറ്റി. നിരവധി പ്രൊഫഷണൽ സർഫർമാരും സർഫിംഗ് ക്ലബ്ബുകളും പരിശീലകരും വർക്കലയിലുണ്ട്. ഇത് അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ പോലുള്ള പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലമാക്കി വർക്കലയെ മാറ്റുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |