കൊച്ചി: റിട്ട. ഹൈക്കോടതി ജഡ്ജിയെ കബളിപ്പിച്ച് 90ലക്ഷം രൂപ തട്ടിയ കേസിൽ മൂന്ന് യുവാക്കളെ കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശറാക്കറ്റിലെ കണ്ണികളായ കോഴിക്കോട് ഇടച്ചേരി ചെറിയ വട്ടക്കണ്ടിയിൽ എൻ. മിർഷാദ് (22), ഇടച്ചേരി തെങ്ങുള്ളത്തിൽ മുഹമ്മദ് ഷെർജിൽ (31), കണ്ണൂർ പെരിങ്ങത്തൂർ വലിയപറമ്പത്ത് മുഹമ്മദ് ഷാ (31) എന്നിവരാണ് പിടിയിലായത്.
തൃപ്പൂണിത്തുറ എരൂർ അമൃത ലെയ്‌ൻ 'സ്വപ്‌ന"ത്തിൽ റിട്ട. ജസ്റ്റിസ് ശശിധരൻ നമ്പ്യാർക്കാണ് പണം നഷ്ടമായത്. ഇതിൽ 43 ലക്ഷം രൂപ പൊലീസ് വീണ്ടെടുത്തിരുന്നു. തട്ടിയ പണം പ്രതികളുടെ അക്കൗണ്ടിൽ എത്തിയെന്നും ഇത് ചെക്കുപയോഗിച്ച് പിൻവലിച്ചെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് പണം ഓഹരിവിപണിയിൽ നിക്ഷേപിച്ചാൽ 850 ശതമാനം ലാഭം ലഭിക്കുമെന്ന് വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയത്.
തായ്‌വാൻ, കമ്പോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവർത്തിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |