കാട്ടാക്കട: കാട്ടാക്കട ടൗണിൽ പൊതുകിണറിനരികിൽ മാലിന്യം നിക്ഷേപിച്ച വഴിവാണിഭക്കാരന് ഗ്രാമപഞ്ചായത്ത് പിഴ ചുമത്തി. കാട്ടാക്കട ജംഗ്ഷനിൽ പൂക്കട നടത്തുന്ന മൈലോട്ടുമൂഴി തുഷാരയിൽ പ്രശാന്ത്(40)നാണ് പഞ്ചായത്ത് പിഴ ചുമത്തിയത്. രാത്രിയിൽ കടകൾ അടച്ചശേഷമാണ് പൊതുകിണറ്റിനു സമീപത്ത് മാലിന്യം നിക്ഷേപിച്ചത്.
കാട്ടാൽക്ഷേത്രത്തിലെ അന്നദാനത്തിനും നിരവധി ചായക്കടകളടക്കം കുടിവെള്ളത്തിനുമായി ആശ്രയിക്കുന്ന കിണറിനു സമീപമാണ് മാലിന്യം നിക്ഷേപിച്ചത്. മാർച്ച് 31നാണ് കാട്ടാക്കടയെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. ടൗണിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സുരക്ഷാ ക്യാമറകളുൾപ്പെടെുള്ള സംവിധാനങ്ങളുപയോഗിച്ച് പഞ്ചായത്ത് ജീവനക്കാർ സജീവമായി രംഗത്തുണ്ട്. വിവിധ പ്രദേശങ്ങളിലെ മാലിന്യനിക്ഷേപം കുറഞ്ഞിട്ടുണ്ട്. രാത്രിയിൽ മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടെത്താനുള്ള നടപടി തുടങ്ങിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |