കിളിമാനൂർ: മുൻവർഷത്തെ അപേക്ഷിച്ച് വിലക്കുറവിൽ ഇത്തവണ വിഷുസദ്യ കെങ്കേമമാക്കാം. തേങ്ങയുടെയും എണ്ണയുടെയും വില മാറ്റി നിറുത്തിയാൽ വിപണിയിൽ പച്ചക്കറി വില താരതമ്യേന കുറവാണ്. പ്രാദേശിക ഉത്പാദനം കൂടിയതും അയൽ സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി കൂടുതലായെത്തുന്നതും വിലക്കുറവിന് കാരണമായി വ്യാപാരികൾ പറയുന്നു. നൂറ് രൂപയ്ക്ക് 4 കിലോ സവാളയും ഇരുപത് രൂപയ്ക്ക് ഒരു കിലോ തക്കാളിയും കിട്ടുന്നുണ്ട്.ബീൻസിന് അല്പം വിലക്കൂടുതലാണ്.20 രൂപ വരെ മൊത്തവിലയിൽ മാറ്റം വന്നിട്ടുണ്ട്. 2ദിവസം മുമ്പ് 50 രൂപയായിരുന്നത് ഇപ്പോൾ 70 ആയി. പതിവുപോലെ നാടൻ കണിവെള്ളരിക്ക് ആവശ്യക്കാരേറെയാണ്. കുടുംബശ്രീയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വ്യാപകമായി വെള്ളരിക്കൃഷി നടത്തിയിരുന്നു. വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്,മൈസൂരു വെള്ളരികൾക്ക് പച്ച നിറമായതിനാൽ കണിവയ്ക്കാൻ ആവശ്യക്കാരില്ല. അവിയൽ, സാമ്പാർ കിറ്റുകളുമായി വഴിയോരക്കച്ചവടക്കാരും സജീവമാണ്. തമിഴ്നാട്,കർണാടക,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറികളെത്തുന്നത്.
കൺസ്യൂമർ ഫെഡ് വിഷു-ഈസ്റ്റർ വിപണി സജീവമാകുന്നതോടെ പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ളവ വിലക്കുറവിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീട്ടമ്മമാർ
വിലവിവരം
പയർ 50
കണിവെള്ളരി 40
കാരറ്റ് 50
കിഴങ്ങ്- 35
തക്കാളി- 25
മത്തൻ 20
പാവയ്ക്ക- 55
പടവലം- 45
മുരിങ്ങയ്ക്ക- 30
സവാള- 25
ഉള്ളി- 45
പച്ചമാങ്ങ- 45
പൈനാപ്പിൾ : 60
കറിനാരങ്ങ- 60
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |