കൊച്ചി: വിൽപ്പനയ്‌ക്കെത്തിച്ച 44.0229 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കാസർകോട് തെക്കിൽ സ്വദേശി എം.കെ. അഷ്‌റഫാണ് (35) ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. എറണാകുളം കളത്തിപ്പറമ്പ് റോഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നിന്ന് പിടികൂടുകയായിരുന്നു. നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ തുടരന്വേഷണം ഊർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |