തിരുവനന്തപുരം: സമ്മാനം ലഭിച്ചതായി കബളിപ്പിപ്പിച്ച് യുവതിയിൽ നിന്നും ഓൺലൈൻ വഴി 19 ലക്ഷം തട്ടിയതായി പരാതി. വെള്ളായണി സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഡോ.ഡേവിഡ് വില്യംസ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് തട്ടിപ്പുസംഘം യുവതിയെ ബന്ധപ്പെട്ടത്. യുവതിയുടെ പേരിൽ ഡൽഹി എയർപോർട്ടിൽ വൻതുകയുടെ സമ്മാനപ്പൊതി വന്നിട്ടുണ്ടെന്നും കിട്ടുന്നതിനായി 19 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവതി ഇവർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് പലതവണകളായി പണം അയച്ചുകൊടുത്തു. സമ്മാനപ്പൊതി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. സൈബർ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |