മുടപുരം: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴിവിലത്തിന്റെ അദ്ധ്യക്ഷതയിൽ ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് ചെയർമാൻ കിഴിവിലം രാധാകൃഷ്ണൻ,സേവാദൾ ബ്ലോക്ക് പ്രസിഡന്റ് സജാദ് വിളയിൽ,ബ്ലോക്ക് ഭാരവാഹികളായ ഡി.ബാബുരാജ്,രാജു തേവറ,ഒ.ഐ.സി.സി നൗഷാദ്,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സെലീന,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ,മണ്ഡലം ഭാരവാഹികളായ നന്ദകുമാർ,സുദർശനൻ,സുദേവൻ,മോഹൻകുമാർ,നിസാർ,ചന്ദ്രാനനൻ,മുരളി,ഉദയകുമാർ,രഘു,ശങ്കരൻ,രാജു,റഫീഖ്,പൊന്നി,ശാലിനി,ബാബു അടിക്കല,സുഹൈൽ,അജീന്ദ്രൻ,മോഹൻലാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |