പൂവാർ: കാഞ്ഞിരംകുളം, പുല്ലുവിളയിൽ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിലായ സംഭവത്തിൽ മുഖ്യപ്രതിയെ തൃശ്ശൂരിൽ നിന്ന് പിടികൂടി.പൂവാർ ,പുല്ലുവിള സ്വദേശിയായ ഷിബു ( 32 )വി നെയാണ് തിരുവനന്തപുരം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം തൃശ്ശൂർ ബസ് സ്റ്റാൻഡിന് സമീപം ഒളിവിൽ കഴിയുന്നതിനിടെ പിടികൂടിയത്. കാഞ്ഞിരംകുളം, പുല്ലുവിളയിൽ വാഹന പരിശോധനയ്ക്കിടയ്ക്കാണ് 12 ഗ്രാം എം.ഡി.എം.എയുമായി വിഴിഞ്ഞം സ്വദേശികളായ ജൂഡ്, സൂസടിമ എന്നിവരെ ഡാൻസാഫ് സംഘം കഴിഞ്ഞ 31ന് പിടികൂടിയിരുന്നു. ബംഗളൂരിൽ നിന്നു ലഹരി വസ്തുക്കൾ വൻതോതിൽ വാങ്ങി കേരളത്തിലും അതിർത്തി പ്രദേശങ്ങിലുംഅന്യസംസ്ഥാന തൊഴിലാളികൾക്കും
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും വില്പന നടത്തുന്നതാണ് മുഖ്യ പ്രതിയായ ഷിബുവിന്റെ രീതിയന്ന് ഡാൻസാഫ് സംഘം അറിയിച്ചു.പ്രതിയെ കാഞ്ഞിരംകുളം പൊലീസിന് കൈമാറി.
ഫോട്ടോ: ഷിബു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |