വർക്കല: മരം മുറിപ്പ് തൊഴിലാളിയെ മർദ്ധിച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്കോട് മലവിള പുത്തൻവീട്ടിൽ സുജിത്ത്(33)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. വേങ്കോട് വടക്കുംകര വീട്ടിൽ രാജു(52) മരം മുറിപ്പ് ജോലിക്കായി ഉപയോഗിക്കുന്ന കയറും വെട്ടുകത്തിയും കാണാതായതിനെ ചൊല്ലി രാജുവിനൊപ്പം ജോലിക്ക് പോകുന്ന സുജിത്തിനോട് തർക്കിച്ചു.തുടർന്നുണ്ടായ അടിപിടിയിൽ സുജിത്ത് രാജുവിനെ മർദ്ദിക്കുകയായിരുന്നു.മർദ്ദനത്തിൽ രാജുവിന് മുഖത്തും പല്ലിനും പരിക്കേറ്റു.ചോദ്യം ചെയ്ത രാജുവിന്റെ മകളെയും പ്രതി അസഭ്യം വിളിച്ചതായി പൊലീസ് പറഞ്ഞു.സംഭവശേഷം ഒളിവിൽ പോയ സുജിത്തിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് പിടികൂടി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |