തിരുവനന്തപുരം: വിദ്യാധിരാജ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ വള്ളിക്കുന്നം കാമ്പിശ്ശേരിയിൽ നടക്കുന്ന ചട്ടമ്പിസ്വാമി 101 ാമത് സമാധി ദിനാചരണത്തിനുള്ള പതാക പ്രയാണം ആരംഭിച്ചു. 23 മുതൽ 29 വരെയാണ് സമാധി ദിനാചരണവും തീർത്ഥാടനവും സംഘടിപ്പിക്കുന്നത്. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമിയുടെ ജന്മക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു.
ഘോഷയാത്രയുടെ ഉദ്ഘാടനം കോട്ടയ്ക്കകം അഭേദാശ്രമം മഠാധിപതി സ്വാമികേശവാനന്ദ ഭാരതി നിർവഹിച്ചു. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാറിൽ നിന്ന് വിദ്യാധിരാജ ഇന്റർനാഷണൽ തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് ഡോ.ആർ.രാമൻനായർ പതാക ഏറ്റുവാങ്ങി.ഡയറക്ടർ പി.സി.നായർ, ഭാരവാഹികളായ ശരത്ചന്ദ്രബാബു, വി.കെ.പ്രദീപ്കുമാർ, എസ്.പി.അജിത്, പുല്ലാട്‌ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.കണ്ണമ്മൂലയിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര കോട്ടയ്ക്കകം അഭേദാശ്രമം, മണക്കാട് ചിന്മയ പദ്മനാഭ, ആറ്റുകാൽ ക്ഷേത്രം, വെങ്ങാനൂരിലെ അയ്യങ്കാളിയുടെ ജന്മക്ഷേത്രം, ചെമ്പഴന്തി, ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും ഒരുമിച്ചിരുന്ന അലിയാവൂർ ക്ഷേത്രം എന്നിവിടങ്ങളിലെത്തി. കൊല്ലം,ആലപ്പുഴ ജില്ലകളിലെ നവോത്ഥാന നായകരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പതാകഘോഷയാത്ര സന്ദർശനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |