പോത്തൻകോട്: വലിയതുറ സ്റ്റേഷനിലെ എസ്.ഐയുടെ മകനെ മർദ്ദിച്ച കേസിലെ പ്രതിയായ പൊലീസ് ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.കഠിനംകുളം സ്റ്റേഷനിലെ ഡ്രൈവറായ എസ്.ആർ.സുജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്.വലിയതുറ സ്റ്റേഷനിലെ എസ്.ഐ മഞ്ഞമല സ്വദേശി ഉറൂബിന്റെ മകൻ ഫെർണാസിനെയാണ്, സുജിത്തും നാലുപേരും ചേർന്ന് ക്രൂരമായി മർദിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് പൊലീസ് സുജിത്തിനെ ഒന്നാം പ്രതിയാക്കി.
ജാമ്യമില്ലാ വകുപ്പനുസരിച്ച് അഞ്ചുപേർക്കെതിരെ കേസെടുത്തിരുന്നു.ആദ്യം സുജിത്തിനെ എ.ആർ ക്യാമ്പിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും കഠിനംകുളം എസ്.എച്ച്.ഒ ഇടപെട്ട് തീരുമാനം റദ്ദാക്കിയിരുന്നു. കേസെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തില്ല. മുൻകൂർ ജാമ്യം കിട്ടുന്നതുവരെ മെഡിക്കൽ ലീവ് അനുവദിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് ചൂട്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥർക്ക് കുടുംബം പരാതി നൽകിയിരുന്നു. ഇതോടെയാണ് സുജിത്തിനെ സസ്പെൻഡ് ചെയ്തത്.സുജിത്തിനെതിരെ കല്ലമ്പലം എസ്.എച്ച്.ഒ അന്വേഷണം നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |