തിരുവനന്തപുരം : വ്യാസ ആർട്സ് ആൻഡ് കൾച്ചറൽ സ്റ്റഡി സെന്ററും ഭാരത് ഭവനും സംയുക്തമായി സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മയെ ആദരിക്കും. നാളെ വൈകിട്ട് 4ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ആദര സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. ഗോവ ഗവർണർ കവി പ്രഭാവർമ്മയെ ആദരിക്കും.ന്യൂരാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി.വിഷ്ണുഭക്തന് വ്യാസ പുരസ്‌കാരം നൽകും. ആതുര സേവനത്തിനുള്ള പുരസ്‌കാരം ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രന് സമർപ്പിക്കും. ശ്രീനാരായണ ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം സി.ഉദയകല പ്രഭാവർമ്മയുടെ കാവ്യലോകത്തെ പറ്റി പ്രഭാഷണം നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സംഘാടക സമിതി കൺവീനർ ശ്രീവത്സൻ നമ്പൂതിരി,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് അസി പ്രൊഫസർ ഒഫ് മ്യൂസിക്ക് കെ.ആർ ശ്യാമ,സ്റ്റഡി സെന്റർ ജനറൽ സെക്രട്ടറി എ.സുരാജ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |