തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന തുല്യതാ കോഴ്സുകൾക്ക് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. അക്ഷരശ്രീ പദ്ധതിയിലൂടെ നൽകുന്ന ഏഴാം തരം,പത്താംതരം,ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ച മലയാളം,ഗുഡ് ഇംഗ്ലീഷ്,അച്ചി ഹിന്ദി കോഴ്സുകളിലേക്കുമാണ് അപേക്ഷിക്കാൻ അവസരം.പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും പ്രൊമോഷനും,പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്.ഏഴാം തരം തുല്യത പാസാകുന്നവർക്കും 2025 മാർച്ച് 1ന് 17 വയസ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതുപരീക്ഷാ ബോർഡുമാണ്.
വിശദ വിവരങ്ങൾക്ക് തിരുവനന്തപുരം നഗരസഭയിൽ പ്രവർത്തിക്കുന്ന അക്ഷര ശ്രീ ഓഫീസുമായോ നഗരസഭയിലെ കൗൺസിലർമാരെയോ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന അക്ഷരശ്രീ വാർഡ് കോഓർഡിനേറ്റർമാരെയോ സമീപിക്കാവുന്നതാണ്. ഫോൺ നമ്പർ - 8075047569
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |