പാറശാല: സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയതിലൂടെ നാടിനഭിമാനമായി ജി.കിരൺ. പരശുവയ്ക്കൽ സ്വദേശിയായ കിരണിന്റെ അഞ്ചാം ശ്രമത്തിലാണ് 835-ാം റാങ്ക് നേടി മെയിൻ ലിസ്റ്റിൽ ഇടം പിടിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് പരിശീലനത്തിനായി നടപ്പാക്കുന്ന 'ലക്ഷ്യ" സ്‌കോളർഷിപ്പ് നേടിയതിലൂടെയാണ് കിരണിന് സിവിൽ സർവീസ് പരീക്ഷയ്ക്കായി പഠിക്കാനായത്. തപാൽ സർവീസിലെ ജോലി രാജിവച്ച ശേഷമാണ് പൂർണമായും സിവിൽ സർവീസ് പഠനത്തിലേക്ക് തിരിഞ്ഞത്. ലക്ഷ്യ സ്‌കോളർഷിപ്പിലൂടെ ഐലേൺ എന്ന സ്ഥാപനത്തിലായിരുന്നു പരിശീലനം. കഴിഞ്ഞ ദിവസം മന്ത്രി ഒ.ആർ.കേളു കിരണിനെ ആദരിച്ചിരുന്നു. നെയ്യാറ്റിൻകര വിശ്വഭാരതി പബ്ളിക് സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിയും പാറശാല ഗവ.വി.എച്ച്.എസ്.എസിൽ നിന്ന് പ്ലസ് ടുവിനും ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദത്തിൽ ഉന്നത മാർക്കോടെ വിജയിച്ചു. പാറശാല പരശുവയ്ക്കൽ നെടുമ്പഴഞ്ഞി ജി.എൻ.ഭവനിൽ ഗോപി-ലളിത ദമ്പതികളുടെ മകനാണ്. സഹോദരൻ: നിധിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |