ശ്രീകാര്യം: തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി. ഷാജഹാന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യം ഭാഗത്ത് നടത്തിയ റെയ്‌ഡിൽ രണ്ടരടൺ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ അസാം സ്വദേശി മുഹമ്മദ് മജാറുൾ (29), സഹായി ഹാറൂൻ റഷീദ് (30) എന്നിവരെ പിടികൂടി. ബംഗളൂരുവിൽ നിന്നു വൻതോതിൽ കടത്തിക്കൊണ്ടുവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ വിവിധ സ്ഥലങ്ങളിലെത്തിച്ച് സ്കൂൾ കുട്ടികൾക്കും മറ്റും വിൽക്കുന്ന മൊത്ത കച്ചവടക്കാരായ അന്യസംസ്ഥാനക്കാരാണ് പിടിയിലായത്. ശ്രീകാര്യം മടവിള ലെയ്നിൽ രാജേഷ് ഭവനിൽ രണ്ടുനില വീട് വാടകയ്ക്കെടുത്ത് ടൺ കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ രഹസ്യമായി ശേഖരിച്ച് വച്ചിരിക്കുന്നതായി എക്സെെസ് സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ലോറൻസ് (ഗ്രേഡ് ), സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ആരോമൽ രാജൻ, എക്സൈസ് ഡ്രൈവർ ആന്റോ എന്നിവർ റെയിഡിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |