വർക്കല: ജനങ്ങൾക്ക് ഉപകാരപ്പെടാതെ ഇലകമൺ ഏലാ തോടിന് കുറുകെയുള്ള കണിയാൻകുന്ന് പാലം. ഇവിടെ അപ്പ്രോച്ച് റോഡ് നിർമ്മിക്കാത്തതിനാൽ പാലത്തിന്റെ മറുഭാഗത്തേക്ക് നടന്നിറങ്ങാൻ കഴിയില്ല. ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലം ആർക്കും പ്രയോജനമില്ലാത്ത അവസ്ഥയിലാണ്. അപ്രോച്ച് റോഡില്ലാതെ പാലം മാത്രം നിർമ്മിച്ച് ഉദ്ഘാടനം നടത്തിയിട്ട് 6 മാസമായി. പാലത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് അന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. കൊച്ചുപാരിപ്പള്ളി - കിഴക്കേപ്പുറം പൊതുമരാമത്തുറോഡിലെ മേച്ചേരിപാലവുമായി കണിയാൻകുന്ന് മേൽപ്പാലത്തെ ബന്ധിപ്പിക്കുന്ന റോഡ് നിർമ്മിക്കണമെന്നാണ് നിലവിൽ നാട്ടുകാരുടെ ആവശ്യം.
പാലം ഉദ്ഘാടനം നടത്തിയിട്ട്...... 6 മാസം
വെള്ളക്കെട്ടും
കരവാരം മഠത്തിൽ റോഡിൽ പ്രിയദർശിനി ഇൻഡസ്ട്രിസ് സഹകരണ സംഘം കോമ്പൗണ്ടിന് സമീപം താമസിക്കുന്ന നിരവധി കുടുംബങ്ങൾ വെള്ളക്കെട്ട് മൂലം ദുരിതത്തിലാണ്. താഴ്ന്ന പ്രദേശമായതിനാൽ നാലുമുക്ക് മഠത്തിൽ റോഡിൽ നിന്ന് വരുന്ന മഴവെള്ളം ഇവിടുത്തെ വീടുകളിലേക്ക് ഒഴുകിയെത്തും. പ്രദേശത്ത് ഓടനിർമ്മിക്കണമെന്നും സ്ലാബ് പാകി നടപ്പാത ഒരുക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യവും എങ്ങുമെത്തിയില്ല.
കുടിവെള്ള പ്രശ്നവും രൂക്ഷം
മഴപെയ്ത് വെള്ളം കെട്ടുന്നതോടെ പ്രദേശത്തെ കുടിവെള്ള പ്രശ്നവും രൂക്ഷമാകും. ഇവിടെ പതിവായി പൈപ്പ്‌വെള്ളം കിട്ടാറില്ല. ഇടവിട്ടുള്ള ദിവസങ്ങളിൽ പഞ്ചായത്ത് കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ല.
വെള്ളക്കെട്ട് ഒഴിവാക്കാൻ കരവാരം മഠത്തിൽ പ്രദേശത്ത് ഓടനിർമ്മിച്ച് ഇലകമൺ ഏലാ തോടുമായി ബന്ധിപ്പിക്കുകയും ഓടക്ക് മുകളിൽ സ്ലാബിട്ട് ഇന്റർ ലോക്ക് ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |