തിരുവനന്തപുരം: ചൂരൽ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെ അവതരിപ്പിച്ച് കനകക്കുന്ന് സഹകരണ എക്സ്പോ ജനകീയമാകുന്നു.കാലങ്ങൾക്ക് മുൻപ് ഗോത്ര വിഭാഗങ്ങൾ ഉപയോഗിച്ചിരുന്ന ഉൾവനങ്ങളിൽ മാത്രമുള്ള ആയുർവേദ മറുമരുന്നുകൾ,മുഖക്കുരു മുതൽ നടുവേദനയ്ക്കടക്കം മാറ്റുന്ന ഒറ്റമൂലി പച്ച മരുന്നുകൾ എന്നിവ വയനാട്ടിൽ നിന്നെത്തിയ സർവീസ് സൊസൈറ്റികൾ വഴി ലഭിക്കും.
വിദേശികളായ മാവുകളും വിവിധ തരത്തിലുള്ള ചെടികളും കാണികളെ ആകർഷിക്കുന്നു.ലൈവായി നൽകുന്ന വിവിധ ഉത്പന്നങ്ങൾ വിവിധ സ്റ്റാളുകളിൽ ലഭിക്കും. വിവിധ സംസ്ഥാനങ്ങളിലെ സഹകരണ രജിസ്ട്രാർമാരുടെ സംഘവും വിദേശികളുടെ സംഘവും സഹകരണ എക്സ്പോയുടെ സാദ്ധ്യതകൾ പഠിക്കാനെത്തുകയും,സഹകരണ മേഖലയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നു.
എക്സ്പോയിൽ എത്തുന്നവർക്ക് ഏറ്റവും കൂടുതൽ കൗതുകം പടർത്തുന്ന സ്റ്റാളായി ജനമൈത്രി അഗ്രിക്കൾച്ചറൽ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്റ്റാൾ മാറി.ഇവരുടെ സ്റ്റാർട്ടപ് വഴി ഇലക്ട്രിക് സ്കൂട്ടറും ഇലക്ട്രിക് ഓട്ടോറിക്ഷയും എക്സ്പോ ഡിസ്കൗണ്ട് റേറ്റിൽ വളരെ വില കുറച്ച് നൽകുന്നു.
എക്സ്പോ സ്റ്റാളിൽ ബുക്ക് ചെയ്യുന്നവർക്ക് ബൈ ബാക്ക് ഗ്യാരന്റിയും വായ്പാസൗകര്യവും നൽകുന്നു. ആകർഷകമായ വിവിധ മോഡലുകളിൽ എക്സ്പോയിൽ ഇവ പ്രദർശിപ്പിച്ചിരിക്കുന്നു. തമിഴ്നാട് സഹകരണ വകുപ്പ് ഈ ഉത്പന്നങ്ങൾ തമിഴ്‌നാട്ടിലെ സഹകരണസംഘം വഴി വിതരണം നടത്തുന്നതിന് തമിഴ്നാട് അസിസ്റ്റന്റ് രജിസ്ട്രാറുമായി ധാരണയായി. കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സംഘങ്ങൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും വായ്പ നൽകാനുള്ള ഫണ്ടടക്കം ഡീലർഷിപ്പും എക്സ്പോയിൽ നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |