തിരുവനന്തപുരം: കച്ചവടക്കാരുമായുള്ള ഏറ്രുമുട്ടലിൽ പാളയം കണ്ണിമേറ മാർക്കറ്റ് വികസന പദ്ധതി വൈകുന്നു.
സ്മാർട്ട് സിറ്റി പദ്ധതിയിൽ 81 കോടി ചെലവിട്ടുള്ള മാർക്കറ്റ് പുനഃനിർമ്മാണമാണ് കോർപ്പറേഷനും കച്ചവടക്കാരും തമ്മിലുള്ള തർക്കം കാരണം വൈകുന്നത്.
പുതിയ കെട്ടിടത്തിലെ അസൗകര്യങ്ങൾ പരിഹരിക്കണമെന്ന് കച്ചവടക്കാരും,അതിന് തയ്യാറാകാതെ കോർപ്പറേഷനും മുഖം തിരിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
മാർക്കറ്റിലെ നിലവിലെ കെട്ടിടങ്ങൾ പൊളിച്ചുകളഞ്ഞ് പുതിയ സമുച്ചയമൊരുക്കാനാണ് കോർപ്പറേഷൻ തീരുമാനം.
എന്നാൽ കച്ചവടക്കാരെ പുനഃരധിവസിപ്പിക്കാനായി നിർമ്മിച്ച താത്കാലിക കെട്ടിടങ്ങളിലെ സൗകര്യക്കുറവും വെന്റിലേഷൻ അസൗകര്യവും കച്ചവടക്കാരെ ദുരിതത്തിലാക്കുന്നു.താത്കാലിക കെട്ടിടത്തിന് സമീപത്തെ മാലിന്യകേന്ദ്രവും മറ്റൊരു വെല്ലുവിളിയാണ്.
നാടെമ്പാടും സൂപ്പർ മാർക്കറ്റുകളുള്ളപ്പോൾ നാറ്രം സഹിച്ച് ഇവിടേക്കാരും വരില്ലെന്നാണ് കച്ചവടക്കാരുടെ ആക്ഷേപം.മാർക്കറ്റിലെ മത്സ്യക്കച്ചവടക്കാരൊഴികെ ഇതുവരെ മറ്റാരും പുതിയ കെട്ടിടത്തിലേക്ക് മാറാൻ കൂട്ടാക്കിയിട്ടില്ല.
മാർക്കറ്രിലെ മാലിന്യകേന്ദ്രം മാറ്രാനാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കച്ചവടക്കാർ അനുകൂല വിധി സമ്പാദിച്ചിട്ടുണ്ട്. കോടതി തുറക്കുമ്പോൾ മാലിന്യകേന്ദ്രം അടച്ച് ബദൽ സംവിധാനം ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.പക്ഷേ കോർപ്പറേഷൻ ഇതുവരെ ഇതിന് തയ്യാറായിട്ടില്ല.
കച്ചവടക്കാർ പറയുന്നു
കോടതി വിധി വന്നിട്ടും കോർപ്പറേഷൻ മാലിന്യ കേന്ദ്രം മാറ്റിയിട്ടില്ല
ഒഴിഞ്ഞുപോകുന്നവർക്ക് പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ നമ്പരിട്ട് മുറികൾ മുൻകൂട്ടി ബുക്ക് ചെയ്ത് കോർപ്പറേഷൻ രസീത് തരണം
ആക്ഷേപം
പുതിയ താത്കാലിക കെട്ടിടങ്ങളിൽ നേരത്തേയിട്ട നമ്പർ പ്രകാരമല്ല കടകൾ അനുവദിച്ചിട്ടുള്ളത്
താഴത്തെ നിലയിൽ ഭാരമുള്ള സാധനങ്ങൾ കൈകാര്യം ചെയ്യുന്ന കച്ചവടക്കാർക്ക് നൽകുമെന്ന് പറഞ്ഞിട്ട് അത് തെറ്റിച്ച് തുണിക്കടക്കാർക്ക് നൽകി
ഒന്നാംനില നിത്യോപയോഗ സാധനങ്ങൾ പലവ്യഞ്ജനമുൾപ്പെടെ കടക്കാർക്ക് നൽകുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ രണ്ടാം നിലയാണ് അനുവദിച്ചത്.
നൂറ്റാണ്ട് പഴക്കമുള്ള പാളയം മാർക്കറ്റ് നവീകരണത്തിന് എതിരല്ല. പക്ഷെ ന്യായമായ സൗകര്യങ്ങളൊരുക്കാതെ കടകൾ ഒഴിയില്ല.
കച്ചവടക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |