മുടപുരം: കേരള പ്രവാസി സംഘം ഗാന്ധിസ്മാരകം യൂണിറ്റ് സംഘടിപ്പിച്ച പ്രവാസി സംഗമം ജില്ലാ സെക്രട്ടറി ബി.എൽ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ.കബീർ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ഗാന്ധി സ്മാരകം ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുസമ്മേളനം നോർക്ക ഡയറക്ടർ കെ.സി.സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പാവപ്പെട്ട പ്രവാസി കുടുംബങ്ങൾക്കുള്ള ഊരുപോയ്ക രഘുനാഥ് ചാരിറ്റബിൾ സൊസൈറ്റിയുടെ ധാന്യക്കിറ്റ് വിതരണം ജില്ലാ പ്രസിഡന്റ് നാസർ പൂവച്ചൽ നിർവഹിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ഓഫീസിലെ പൊലീസ് ഓഫീസർ അജി ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി. അഴൂർപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘുനാഥൻനായർ,ഗാന്ധിസ്മാരകം വികസന സമിതി ആക്ഷൻ കൗൺസിൽ ചെയർമാൻ എസ്.വി.അനിലാൽ,പ്രവാസി സംഘം നേതാക്കളായ നാസർ പാപ്പനംകോട്,ജോബോയ് അഡോൾഫ്,റഫീഖ്,ഹക്കീം,വാഹിദ്,അജ്മൽ ബായി,സജയൻ,അലിയാര് കുഞ്ഞ്,ഹസീന റഫീഖ്,റഷീദ് റൊസ്തം,സതികുമാർ,മുജീബ്,നാസർ,സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |