തിരുവനന്തപുരം: കിഴങ്ങുവർഗ കൃഷിയിലെ 12 നൂതന സാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രത്തിൽ കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും (ഐ.സി.എ.ആർ-സി.ടി.സി.ആർ.ഐ) ഒപ്പുവച്ചു. ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ,ഐ.സി.എ.ആർ-സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.ജി.ബൈജു എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
കുടുംബശ്രീയുടെ കാർഷിക ഉപജീവന സംരംഭങ്ങൾക്ക് പുതുജീവൻ നൽകുന്ന കെടാപ് (കുടുംബശ്രീ ടെക്‌നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാം) പദ്ധതിയുടെ ഭാഗമായിട്ടാണ് ഒപ്പുവച്ചത്. കപ്പ,മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് കുക്കീസ്, കുൽഫി, മഫിൻസ്, സ്നാക്കുകൾ, പാസ്ത, ജെല്ലി തുടങ്ങിയ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള സാങ്കേതിക വിദ്യകളാണ് ഇതിൽ പ്രധാനം. തിരഞ്ഞെടുക്കുന്ന അയൽക്കൂട്ടം അംഗങ്ങൾക്ക് സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ പരിശീലനം ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |