പുതുക്കാട് : തലോരിലെ മൊബൈൽ ഷോപ്പിലെ മോഷണത്തിൽ ഒരാളെ കൂടി കോടതി റിമാൻഡ് ചെയ്തു. എറണാകുളം പാറക്കടവ് പാലത്തിങ്കൽ അബ്ദുൾ റഫീഖിനെയാണ് (30) റിമാൻഡ് ചെയ്തത്.
തലോർ പുളിയനത്ത് പറമ്പിൽ എണസ്റ്റിന്റെ മൊബൈൽ ഷോപ്പിൽ കഴിഞ്ഞ മാർച്ച് 31ന് പുലർച്ചെയായിരുന്നു മോഷണം. 25 ലക്ഷം
രൂപയുടെ മൊബൈലും, അനുബന്ധ സാമഗ്രികളും പണവുമാണ് നഷ്ടപെട്ടത്. സംഭവത്തിൽ സഹോദരങ്ങളായ
സയ്ദ് മുഹസിൻ, മുഹത്ത് അസീം എന്നീ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പുതുക്കാട് സബ് ഇൻസ്‌പെക്ടർ എൻ.പ്രദീപ് , അഡീ
ഷണൽ എസ്.ഐ സുധീഷ് , ഡാൻസാഫ് ക്രൈംസ്‌ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമാസ് , പുതുക്കാട് സ്‌റ്റേഷനിലെ സീനിയർ സി.പി.ഒമാരായ രജനീശൻ, ഷിനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |