തിരുവനന്തപുരം: നൂതന രീതിയിലും ആധുനിക നിലവാരത്തിലും നിർമ്മിച്ച സ്മാർട്ട് റോഡുകൾ ഇന്ന് നാടിന് സമർപ്പിക്കും. ഏറെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് ഈ വർഷം പൂർത്തിയായത്. ആകെ 21.34 കിലോമീറ്ററിലായി 180 കോടിയോളം രൂപ ചെലവിട്ടാണ് 12 സ്മാർട്ട് റോഡുകൾ നിർമ്മിച്ചത്. ഇന്ന് വൈകിട്ട് 4ന് മാനവീയം വീഥിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡുകൾ നഗരത്തിന് സമർപ്പിക്കും.
സ്മാർട്ട് റോഡുകളുടെ ടാറിംഗ് പൂർത്തിയാക്കി നേരത്തെ ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലും ഉദ്ഘാടനം നടത്തിയിരുന്നില്ല. സ്മാർട്ട് സിറ്റിയുടെ ഭാഗമായി കെ.ആർ.എഫ്.ബിയാണ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.
ആധുനിക രീതിയിൽ
വഴിവിളക്കുകൾ, ടൈലുകൾ പാകിയ നടപ്പാത, ഓടകൾ, അണ്ടർ ഗ്രൗണ്ട് ഡക്ട് വഴി ഇലക്ട്രിക് കേബിൾ സ്ഥാപിക്കൽ, സ്വീവേജ് പൈപ്പുകളുടെ പുനർനിർമ്മാണം സൈക്കിൾ ട്രാക്ക് തുടങ്ങിയവയും റോഡുകളിൽ ഉറപ്പാക്കി.
നിലവിൽ വൈദ്യുതി,ടെലിഫോൺ,ഇന്റർനെറ്റ്,സ്വകാര്യ കേബിൾ ലൈനുകളെല്ലാം റോഡിന് അടിയിലാകും പോകുന്നത്.
ഇനി വെട്ടണ്ട,പൊളിക്കേണ്ട
കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല. ഇവയെല്ലാം പ്രത്യേകം സ്ഥാപിക്കുന്ന ഡക്ടുകളിലൂടെയാകും കടന്നുപോവുക. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണി ചെയ്യാനായി പ്രത്യേക ചേംബറുകളും നിർമ്മിച്ചിട്ടുണ്ട്.
ബി.എം.ബി.സി നിലവാരത്തിൽ 27 റോഡുകൾ
സ്മാർട്ട് റോഡുകൾക്ക് പുറമെ നഗരത്തിലെ 27 പ്രധാന റോഡും ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചിരുന്നു.
സ്മാർട്ട് റോഡുകളും ചെലവഴിച്ച തുകയും
@ മാനവീയം വീഥി - 3.01 കോടി രൂപ)
@ കലാഭവൻ മണി റോഡ് - 1.35 കോടി രൂപ)
@ വി.ജെ.ടി ഹാൾ ഫ്ളൈഓവർ റോഡ് - 2.84 കോടി രൂപ)
@സ്റ്റാച്യു ജനറൽ ആശുപത്രി റോഡ് - 4.48 കോടി രൂപ)
@ നോർക്ക ജംഗ്ഷൻ ഗാന്ധിഭവൻ റോഡ് - 5.51 കോടി രൂപ)
@ തൈക്കാട് ഹൗസ് എം.ജി രാധാകൃഷ്ണൻ റോഡ് - 6.35 കോടി രൂപ)
@ സ്‌പെൻസർ ജംഗ്ഷൻ– എ.കെ.ജി സെന്റർ റോഡ് - 1.69 കോടി രൂപ)
@ ജനറൽ ആശുപത്രി വഞ്ചിയൂർ ജംഗ്ഷൻ - 11.97 കോടി രൂപ)
@ ഓവർ ബ്രിഡ്ജ് ഉപ്പിടാമൂട് പാലം - 7.96 കോടി രൂപ)
@ ബേക്കറി ജംഗ്ഷൻ ഫോറസ്റ്റ് ഓഫീസ് റോഡ് - 5.85 കോടി രൂപ)
@ കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡ് - 33.02 കോടി രൂപ)
@ ആൽത്തറ ചെന്തിട്ട റോഡ് - 77.81 കോടി രൂപ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |