നെടുമങ്ങാട്: തമിഴ്നാട്ടിൽ നിന്ന് കടത്താൻ ശ്രമിച്ച 18 ടൺ റേഷനരി ജി.എസ്.ടി എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ഇന്നലെ ഉച്ചയോടെ നന്ദിയോട് വച്ചാണ് പ്ലാസ്റ്റിക്ക് ചാക്കുകളിൽ റേഷനരി കയറ്റിവന്ന ലോറി കസ്റ്റഡിയിലെടുത്തത്. പൂവാറിലേക്ക് ഉപ്പ് കൊണ്ട് പോകുന്നുവെന്നാണ് ഡ്രൈവർ പറഞ്ഞത്.പരിശോധനയിൽ റേഷനരി കണ്ടെത്തിയതിനെ തുടർന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർ സിവിൽ സപ്ലൈസ് അധികൃതർക്ക് ലോറിയും അരിയും കൈമാറി.കേരളത്തിലെ റേഷനരിയുമായി മിക്സ് ചെയ്ത് കൂടിയ വിലക്ക് വിൽക്കുന്നതിനാണ് അരി കടത്തിക്കൊണ്ടു വന്നതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.പൂവാർ സ്വകാര്യ മില്ലിലേക്കാണ് ലോഡ് കൊണ്ടുപോകുന്നതെന്ന് ഡ്രൈവർ വെളിപ്പെടുത്തി. അന്വേഷണം ആരംഭിച്ചതായി നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസ് അറിയിച്ചു.ലോറി നെടുമങ്ങാട് പഴകുറ്റി വെയർഹൗസിലേക്ക് മാറ്റി.ഡ്രൈവറെ പൊലീസ് സ്റ്റേഷൻ ജ്യാമ്യത്തിൽ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |