വിഴിഞ്ഞം: ലോക റെക്കാഡിനുടമയായ കപ്പൽ ഭീമൻ 30ന് വിഴിഞ്ഞത്ത് എത്തും.എം.എസ്.സി ഐറിന എന്ന കപ്പലാണ് വിഴിഞ്ഞത്ത് എത്തുന്നത്. ഏറ്റവും വലിയ കണ്ടെയ്നർ കപ്പലാണ്. ബോകോം ലീസിംഗ് കമ്പനി എം.എസ്.സിക്ക് വേണ്ടി ഓർഡർ ചെയ്ത രണ്ട് അൾട്രാ-ലാർജ് കണ്ടെയ്‌നർ വെസലുകളുടെ നാമകരണവും വിതരണവും ഒരേ ദിവസം പൂർത്തിയാക്കിയാണ് റെക്കാഡിനുടമയായത്.22നില കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ കപ്പലിന് 400 മീറ്റർ നീളവും 61 മീറ്ററിലധികം വീതിയുമുണ്ട്. 24,000 മീറ്റർ ഡെക്ക് ഏരിയായുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനാകും. ഒരു വരിയിൽ തന്നെ 25കണ്ടെയ്നറുകൾ വയ്ക്കാനാകും. 2023 ൽ നിർമ്മിച്ചതാണ് കപ്പൽ.
30ന് മാത്രം
10 കപ്പലുകൾ?
ഐറിന എത്തുന്ന ദിവസം 10 കപ്പലുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.31ന് 9 കപ്പലുകളും. എങ്കിലും ആദ്യം എത്തുന്ന കപ്പലുകൾ ചരക്കു നീക്കം നടത്തി തീരം വിട്ടാലെ മറ്റു കപ്പലുകൾക്ക് കയറാനാകൂ.ഷെഡ്യൂൾ ചെയ്ത കപ്പലുകളിൽ ഏതാനും മറ്റ് പോർട്ടിലേക്ക് പോകാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |