പുനലൂർ: തമിഴ്നാട്ടിൽ നിന്നു കാറിൽ കൊല്ലത്തേക്ക് കടത്തുകയായിരുന്ന 13.5 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികളായ മൂന്ന് പേരെ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ സ്പെഷ്യൽ സ്ക്വാഡ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം കൊറ്റംകര മാമൂട് വയലിൽ പുത്തൻവീട്ടിൽ ജി. സുനിൽ (43), തൃക്കരുവ ഇഞ്ചവിള സായി ഭവനത്തിൽ എസ്. രാജേഷ് (40), കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ പുളിമൂട്ടിൽ പുത്തൻവീട്ടിൽ വി. പ്രശാന്ത് (43) എന്നിവരാണ് പിടിയിലായത്. തൃച്ചിയിൽ നിന്നു വാങ്ങിയ കഞ്ചാവുമായി ചൊവ്വാഴ്ച പുലർച്ചെയാണ് സംഘം ആര്യങ്കാവിൽ എത്തിയത്. ചെക് പോസ്റ്റ് കടക്കുന്നതിനിടെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കാറിൽ പ്ലാസ്റ്റിക് പൊതികളിൽ കൊണ്ടുവന്ന കഞ്ചാവ് കണ്ടെടുത്തത്. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ജി. കൃഷ്ണകുമാർ, ഇൻസ്‌പെക്ടർമാരായ കെ.വി. വിനോദ്, ദിലീപ്, ടി.ആർ. മുകേഷ് കുമാർ, ആർ.ജി. രാജേഷ്, ഡി.എസ്. മനോജ്‌കുമാർ, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് എം. വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സുബിൻ, രജിത്ത്, ശ്രീനാഥ്, ശരത്ത്, വിനോജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |