വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേരയത്തുപാറ മേഖലയിൽ മോഷണവും സാമൂഹികവിരുദ്ധശല്യവും വർദ്ധിച്ചതായി പരാതി. കഴിഞ്ഞദിവസം പട്ടാപ്പകൽ പേരയത്തുപാറ റോഡരികത്ത് വീട്ടിൽ നിജിന്റെ വീട്ടിൽ നിന്ന് 5 പവനും 30000 രൂപയും മോഷ്ടിച്ചു. നേരത്തേയും ഇവിടെ മോഷണം നടന്നിട്ടുണ്ട്. മേഖലയിൽ നേരത്തേ ചെറുതും വലുതുമായ അനവധി മോഷണങ്ങളാണ് പേരയത്തുപാറ, ചാരുപാറ പ്രദേശങ്ങളിൽ നടന്നിട്ടുള്ളത്. ഇവിടുത്തെ പുതിയ വീടിന് മുന്നിലെ കിണറിലെ പമ്പ് സെറ്റും മോഷണം പോയി. കാർഷികവിളകളും,റബർഷീറ്റും വ്യാപകമായി മോഷ്ടിക്കുന്നതായും പരാതിയുണ്ട്.
യക്ഷിക്കഥയും
പേരയത്തുപാറ, ചാരുപാറ മേഖലയിൽ സാമൂഹികവിരുദ്ധശല്യവും രൂക്ഷമായിട്ട് മാസങ്ങളേറയായി. പ്രദേശത്ത് ലഹരിവില്പനയും തകൃതിയായി നടക്കുന്നുണ്ട്. ഇവിടെ യക്ഷി ഇറങ്ങിയതായി വാട്സാപ്പ് വഴി വ്യാജപ്രചരണം നടത്തി. ഇതോടെ ജനം പുറത്തിറങ്ങാത്ത അവസ്ഥയിലായി. പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും യക്ഷിയെ കുറിച്ച് ഒരു തുമ്പും ലഭിച്ചില്ല.യക്ഷിക്കഥയുടെ മറവിൽ മോഷണവും ലഹരി വില്പനയും നടത്തുന്നെന്നാണ് പൊലീസ് പറയുന്നത്. പേരയത്തുപാറക്ക് സമീപം തോട്ടുമുക്കിൽ എം.ഡി.എം.എ വില്പനനടത്തിയ യുവാവിനെയും തൊളിക്കോട്ട് കഞ്ചാവ് വിൽല്പന നടത്തിയ യുവാവിനേയും പൊലീസ് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |