മനംനൊന്ത് പഠനം ഉപേക്ഷിക്കുന്നതായി പെൺകുട്ടി
കിളിമാനൂർ: പ്ലസ്ടു വിദ്യാർത്ഥിനിക്കെതിരെ വ്യാജാരോപണം ഉന്നയിച്ച അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ.കിളിമാനൂർ രാജാരവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അദ്ധ്യാപിക സി.ആർ.ചന്ദ്രലേഖയെയാണ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. എന്നാൽ വ്യാജ ആരോപണത്തിലും അപവാദ പ്രചാരണത്തിലും മനംനൊന്ത് പഠനം ഉപേക്ഷിക്കുന്നതായി വിദ്യാർത്ഥിനി പറഞ്ഞു.
സ്കൂളിലെ അദ്ധ്യാപകനും പെൺകുട്ടിയും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു അദ്ധ്യാപികയുടെ ആരോപണം.
സഹ അദ്ധ്യാപകനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അദ്ധ്യാപിക പെൺകുട്ടിയെ ഇരയാക്കുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് മുഖ്യമന്ത്രി,പട്ടികജാതി പട്ടിക വർഗ കമ്മിഷൻ,സ്കൂൾ അധികൃതർ എന്നിവർക്കാണ് കുടുംബം പരാതി നൽകിയത്.
സ്കൂളിൽ അദ്ധ്യാപകർ തമ്മിലുള്ള കലഹം രൂക്ഷമെന്നാണ് പരാതി. ജനുവരിയിൽ ഹയർസെക്കൻഡറി ക്ലാസിലെ ഹാജർ ബുക്ക് മോഷണം പോയിരുന്നു.നിരീക്ഷണ കാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ ലാബ് അസിസ്റ്റന്റ് സജീവിനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ഇപ്പോൾ ആരോപണ വിധേയനായ അദ്ധ്യാപകനെതിരെ, സസ്പെൻഷനിലായ അദ്ധ്യാപിക കിളിമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു.ഈ അന്വേഷണം നടക്കുന്നതിനിടെയാണ് വ്യാജ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |