
കിളിമാനൂർ: വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും ആശ്വാസമായി ആരോഗ്യ രംഗത്ത് നിരഞ്ജന്റെ പുതിയ കണ്ടുപിടിത്തം. സംസ്ഥാന ശാസ്ത്ര മേളയിൽ 'ഹെൽത്ത് ലിങ്ക് 360 " എന്ന ഐ.ഒ.ടി അടിസ്ഥാനത്തിലുള്ള പ്രോജക്ടിനാണ് എ ഗ്രേഡ് ലഭിച്ചത്. രോഗിയുടെ ഹൃദയമിടിപ്പ്, ശരീരതാപനില തുടങ്ങിയ ആരോഗ്യ വിവരങ്ങൾ സെൻസറുകൾ ഉപയോഗിച്ച് നിരീക്ഷിച്ച് ഇന്റർനെറ്റ് സഹായത്തോടെ ഡോക്ടറിലേക്ക് അയക്കുന്നു. ഏതെങ്കിലും വ്യതിയാനം കണ്ടാൽ സിം 800 എൽ ജി.എസ്.എം മോഡ്യൂൾ വഴി രോഗിയുടെ ബന്ധുക്കൾക്ക് ഓട്ടോമാറ്റിക് അലർട്ട് ലഭിക്കും. ആംബുലൻസ് ട്രാക്കിംഗ് സിസ്റ്റം വഴി രോഗിയുടെ നില ഗുരുതരമായാൽ കെയർടേക്കർ ആംബുലൻസ് വിളിക്കാം, ആംബുലൻസിന്റെ ലൊക്കേഷനും രോഗിയുടെ റിപ്പോർട്ടും നേരിട്ട് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ അയക്കപ്പെടുന്നു, അതുവഴി മുൻകൂട്ടി ചികിത്സാ ക്രമീകരണങ്ങൾ ചെയ്യാൻ സാധിക്കും. ഹോം ഓട്ടോമേഷൻ സിറ്റം വഴി രോഗികൾക്ക് സ്വന്തമായി ലൈറ്റ്, ഫാൻ തുടങ്ങിയവ നിയന്ത്രിക്കാം. കിളിമാനൂർ ആർ.ആർ വി. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് നിരഞ്ജൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |